അമേരിക്കയില്‍ 136 യാത്രക്കാരുമായി പറന്ന വിമാനം നദിയിലേക്കു വീണു; എല്ലാവരും സുരക്ഷിതര്‍
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന വിമാനം നദിയിലേക്കു വീണു. ഫ്‌ളോറിഡ ജാക്‌സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ സെന്റ് ജോണ്‍സ് നദിയിലേക്ക് വീഴുകയായിരുന്നു. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. രണ്ടുപേര്‍ക്കു നിസാര പരിക്കേറ്റു. വിമാനം നദിയില്‍ മുങ്ങിയിരുന്നില്ല. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ചെറുബോട്ടിലും മറ്റുമായി പുറത്തെത്തിക്കുകയായിരുന്നു.
ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40നാണ് അപകടത്തില്‍പ്പെട്ടത്. യു.എസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണിത്.
FAA says it’s a military contract flight from GITMO. The 737 skidded off the runway, nose is in the mud of the river. At least two minor injuries reported at this time. @ActionNewsJax https://t.co/3yUC9ALhTp
— Christy Turner (@ChristyANJax) May 4, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."