സമാന്തര ബസ് സര്‍വീസുകള്‍ക്കെതിരെയും ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കുന്നു
തിരുവനന്തപുരം: സമാന്തര ബസ് സര്‍വീസുകള്‍ക്കെതിരെയും നടപടി കര്‍ക്കശമാക്കി ഗതാഗതവകുപ്പ്. സമാന്തര സര്‍വീസുകള്‍ക്കെതിരെ റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരായ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് പിന്നാലെ സമാന്തരസര്‍വീസുകള്‍ ഇല്ലാതാക്കാനാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്. അതോടൊപ്പം കെ.എസ്.ആര്‍ടിസിയെ ശക്തമാക്കുകയെന്നതും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്ത് അനധികൃതമായി സമാന്തര സര്‍വീസ് നടത്തിയ നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കെഎസ്ആര്‍ടിസി തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സമാന്തര സര്‍വീസുകള്‍ക്കെതിരെയുള്ള നടപടി. കഴക്കൂട്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കല്ലടയുള്‍പ്പടെ രണ്ട് ബസുകളെയും നാല് സമാന്തര സര്‍വീസുകളെയും പിടികൂടി. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ ശക്തമാക്കാനാണ് തീരുമാനം.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് വേണ്ടി വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കും തിങ്കളാഴ്ച തിരികെ എത്തുന്ന രീതിയിലും പ്രത്യേക ബസ് നിയമവിരുദ്ധമായി ഓടിച്ചിരുന്നു. ഇതുപോലെ കേരളത്തില്‍ പലയിടത്തേക്കും സമാന്തര സര്‍വിസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവക്കെതിരേയും നടപടിസ്വീകരിക്കും.
എന്നാല്‍ ടെക്‌നോപാര്‍ക്കിന് സമീപം റെയ്ഡ് നടത്തുന്നത് അറിഞ്ഞ് ഈ ബസുകള്‍ ഓടിച്ചില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും സര്‍വിസ് നടത്തിവന്ന കട്ടപ്പന, മൂന്നാര്‍, അമൃത മെഡിക്കല്‍ കോളജ്, നെടുങ്കണ്ടം തുടങ്ങിയ സര്‍വീസുകളെല്ലാം പരിശോധനയെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."