HOME
DETAILS

കാര്‍ഷിക ഗവേഷണ കേന്ദ്രം രൂപം നല്‍കിയ കുടുംബ പവര്‍ടില്ലര്‍ വിജയകരം

  
backup
July 22 2016 | 17:07 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-3

മണ്ണുത്തി: കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയുടെ കീഴിലുള്ള ഭക്ഷ്യ സുരക്ഷാ സേന ഗവേഷണ വികസന വിഭാഗം പുതിയതായി രൂപം കൊടുത്ത കുടുംബ പവര്‍ടില്ലറിന്റെ ആദ്യ പരിശോധന ഗവേഷണ കേന്ദ്രത്തില്‍ വിജയകരമായി നടന്നു. ഒന്‍പത് കുതിര ശക്തിയുള്ള ഒരു ചെറുകിട ടില്ലറില്‍ വിവിധയിനം കാര്‍ഷിക യന്ത്രങ്ങള്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് കുടുംബ ടില്ലര്‍ രൂപ കല്‍പന ചെയ്യ്തിട്ടുള്ളത്.
വാഴക്ക് കുഴി എടുക്കുക, തടം തുറക്കുക, തടം മൂടുക, വാഴകന്ന് പിഴുതെടുക്കുക, ചാലുകള്‍ കോരുക, വാരം കോരുക, മരുന്ന് തളിക്കുക, നിലം ഉഴുത് പാകപ്പെടുത്തുക ചെടികളില്‍ കമ്പ് കോതുന്നതിനുള്ള എലിവേറ്റര്‍ ഫ്‌ളാറ്റ്‌ഫോം എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ഈ ടില്ലറിനെ ഒരുക്കുന്നത്. ടില്ലറിന്റെ പ്രവര്‍ത്തന ശക്തി ഉപയോഗിച്ച് ഹൈഡ്രോളിക്ക് മോട്ടോര്‍ സംവിധാനത്തിലൂടെയാണ് വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ആദ്യഘട്ട പരീക്ഷണമായി കുഴിയെടുക്കുവാനുള്ള പോസ്റ്റ്‌ഹോള്‍ ഡിഗ്ഗറും, വാഴക്കന്ന് പിഴുതെടുക്കുന്നതിനുള്ള ഡീസക്കറിങ് സംവിധാനവും കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിശോധിച്ചു. സാങ്കേതിക വിദ്യയായി അനുബന്ധ ഉപകരണങ്ങള്‍ക്ക് ആവശ്യമായ ശക്തി ലഭ്യമാക്കിയത് ഹൈഡ്രോളിക്ക് ദ്രാവക പ്രയോഗത്തിലൂടെയാണ്. ഇതിനായി വിവിധ ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ അനുയോജിപ്പിക്കുകയും ആവശ്യമായ നിയന്ത്രണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സങ്കേതത്തിന്റെ പ്രവര്‍ത്തന മേന്മ യാന്ത്രിക സിസ്റ്റത്തിനേക്കാളും കൂടുതലാണ് എന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.യു.ജയ്കുമാരന്‍ പറഞ്ഞു.
 ഓരോ അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പരമാവധി ഇന്ധനചെലവ് മണിക്കൂറില്‍ 1 ലിറ്റര്‍ മാത്രമാണ്. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂറില്‍ 12 തൊട്ട് 15 കുഴികള്‍ വരെ നിര്‍മിക്കാമെന്ന് കണക്കു കൂട്ടുന്നു. ഇത്തരത്തിലാണെങ്കില്‍ ഒരു കുഴിക്ക് ചിലവ് ആറ് രൂപ മാത്രമേ വരുന്നുള്ളൂ. ആദ്യഘട്ട പരിശോധനയില്‍ അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിജയകരമായിരുന്നു.
ഏകദേശം ഒരു വര്‍ഷത്തില്‍ മറ്റുപകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം നബാര്‍ഡിന് സമര്‍പ്പിക്കുന്നതുമാണ്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കുടുംബ ടില്ലര്‍ വികസനോദ്യമത്തിന് ഡോ. യു..ജയ്കുമാരന്‍, ഡോ. ലത, ഡോ. ഷൈല ജോസഫ്, ഡോ. പ്രേമന്‍, എജി. സിഞ്ചുരാജ്, സി.ഉണ്ണികൃഷ്ണന്‍, ജോസഫ് എന്നിവര്‍ ചേര്‍ന്ന ഗവേഷണ ടീം ആണ് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  2 months ago