പ്രളയക്കെടുതി: 260 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങി
കണ്ണൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയതും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളില്‍ 260 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
രണ്ടുദിവസം കൊണ്ടാണ് ഈ ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്. വാടകക്കെട്ടിടങ്ങളിലും മറ്റുമായി 30 ദിവസത്തേക്കാണ് ഇവ പ്രവര്‍ത്തനമാരംഭിച്ചത്. ചിലയിടങ്ങളില്‍കൂടി താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും.
പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്തുതന്നെ കൂടുതല്‍ മരുന്ന് ശേഖരിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വഴി 50 ലക്ഷം രൂപയുടെ മരുന്നുകളാണ് കേരളം അധികമായി വാങ്ങിയത്. കേന്ദ്രസര്‍ക്കാരുമായും മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായും ബന്ധപ്പെട്ട് കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനും ശ്രമിച്ചു. ഇതുകാരണം മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."