HOME
DETAILS
MAL
12 കോടിയുടെ കൊക്കൈനുമായി വെനിസ്വല സ്വദേശി പിടിയില്‍
backup
September 01 2018 | 17:09 PM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 കോടിയുടെ കൊക്കൈനുമായി വെനിസ്വല സ്വദേശി പിടിയില്‍.
സാവോപോളോ വിമാനത്താവളത്തില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ വിക്ടര്‍ ഡേവിഡ് റൊമേറോ (24) യാണ് പിടിയിലായത്. 2.700 കിലോഗ്രാം കൊക്കൈനാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ലഗേജിന്റെ അടിഭാഗത്ത് അതിവിദഗ്ധമായാണ് ഇയാള്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ടൂറിസ്റ്റ് വിസയിലെത്തിയ വിക്ടര്‍ ഡേവിഡ് കൊച്ചിയില്‍ കൊക്കൈന്‍ കൈമാറിയശേഷം രാജ്യം വിടാനായിരുന്നു പദ്ധതി. ദ്വിഭാഷിയുടെ സഹായത്താല്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സഹായിയെ കണ്ടെത്താനും അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."