HOME
DETAILS
MAL
സദാചാര ഗുണ്ടായിസം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
September 01 2018 | 17:09 PM
മലപ്പുറം: സദാചാര പൊലിസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട ശേഷം ആക്രമിച്ച് ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ലാ പൊലിസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."