7 വര്‍ഷം പ്രണയം, സ്ത്രീധനത്തെച്ചൊല്ലി കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; 21 കാരി ജീവനൊടുക്കി
കായംകുളം: കൊട്ടിയത്ത് വിവാഹവാഗ്ദാനം നടത്തി കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറും മുന്‍പ് കായംകുളത്തും സമാനസസംഭവം. വിവാഹവാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്ന് പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെ യുവതി ആത്മഹത്യ ചെയ്തതായി പരാതി.
പെരുമ്പുള്ളി മുരിക്കിന്‍ വീട്ടില്‍ വിശ്വനാഥന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. ബി.എസ്.സി നഴ്‌സിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിന് സമീപത്തുതന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലായത്. പെണ്‍കുട്ടി പ്ലസ് ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇതിനിടെ യുവാവ് വിദേശത്തു പോവുകയും സാമ്പത്തികമായി ഉയര്‍ച്ച നേടുകയും ചെയ്തിരുന്നു.
പിന്നീട് പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്നും പിന്മാറി. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.
മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചത്. ഇതോടെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."