യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിക്ക് പരാതിയില്ലെന്നു പൊലിസ്; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിക്ക് പരാതിയില്ലെന്നു പൊലിസ്. ആര്‍ക്കെതിരെയും തനിക്ക് പരാതിയില്ലെന്നും മാനസിക സമ്മര്‍ദ്ദം മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ച്ചയായ സമരങ്ങളും യൂണിയന്‍ പരിപാടികളും മൂലം ക്ലാസുകള്‍ മുടങ്ങുന്നതില്‍ വിഷമമുണ്ടായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്നും അതിനു കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമാണെന്നും വിദ്യാര്‍ഥിനി ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിശദ മൊഴി എടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം കോളേജ് പ്രിന്‍സിപ്പലും കോളജ് വിദ്യഭ്യാസ ഡയറക്ടറും അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഒന്നാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. എസ്എഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ കുറിപ്പ് പുറത്തുവന്നിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്നും അതിനു കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമാണെനനും കുറിപ്പില്‍ ആരോപിച്ചിരുന്നു. കുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. പരീക്ഷയുടെ തലേ ദിവസം നേരത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ എസ്എഫ്‌ഐ നേതാക്കള്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്നും ചീത്ത വിളിച്ചുവെന്നും കരഞ്ഞു പറഞ്ഞിട്ടു പോലും ക്ലാസിലിരുത്താതെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായി പൊലിസ് പറഞ്ഞിരുന്നു. പരാതി പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ വിദ്യാര്‍ഥിയോ രക്ഷിതാക്കളോ ഇക്കാര്യം പൊലിസിനോട് പരാതിപ്പെട്ടില്ല.അതേസമയം വിദ്യാര്‍ഥിനി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പലും ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞ് എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."