കൊവിഡ് വരും ദിനങ്ങളില്‍ രൂക്ഷമായി മാറും: മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 2540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 15 മരണവും ഉണ്ടായി. 2110 പേര്‍ക്ക് രോഗമുക്തി. ഇതില്‍ 2346 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ഇതില്‍ ഉറവിടമറിയാത്ത കേസ് 212. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
64 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 22,779 സാമ്പിള്‍ പരിശോധിച്ചു. 39486 പേര്‍ നിലവില്‍ കൊവിഡ് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കും. ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കും. ഇപ്പോഴും വര്‍ധിക്കുകയാണ്. രാജ്യത്താകെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
92071 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസമമായി രോഗബാധിതരുടെ എണ്ണം 90000ത്തിന് മുകളിലാണ്. 48 ലക്ഷം പേര്‍ ആകെ രോഗികള്‍. പത്ത് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. അയല്‍ സംസ്ഥാനങ്ങളിലൂം സ്ഥിതി രൂക്ഷമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."