ഫോനി: ബംഗ്ലാദേശില്‍ 14 മരണം
ധക്ക: ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശിലും വലിയ നാശനഷ്ടമുണ്ടാക്കി. ചുഴലിക്കാറ്റിലും മഴക്കെടുതികളിലും ബംഗ്ലാദേശില്‍ 12 പേര് മരിച്ചു. 63 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്ത് 36 ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. 16 ലക്ഷം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
നോഖാലി ജില്ലയില്‍ രണ്ടുവയസ്സുകാരന് കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി. മധ്യ ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ച് ജില്ലയില്‍ നാലുപേര്‍ ഇടിമിന്നലേറ്റു മരിച്ചു. ബാര്ഗുന ജില്ലയില്‍ ഷെഡിനു മേല്‍ മരം വീണ് വൃദ്ധയും പേരക്കുട്ടിയും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചതായി ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ കബീര്‍ അഹ്മദ് പറഞ്ഞു.
16 പത്തുലക്ഷം ആളുകളെ മുന്‍കരുതലെന്നോണം ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 4,000 അഭയകേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."