കലോത്സവം വേണോ?; ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുന്നതു സംബന്ധിച്ചും കലാലയങ്ങളിലെ മറ്റു വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തുന്നതിന് അധ്യാപക സംഘടനകളുടെ യോഗം വിളിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
കലോത്സവം ഇത്തവണ ആലപ്പുഴയില്‍വച്ചു നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്രളയത്തിനു ശേഷമുണ്ടായ സാഹചര്യം കണക്കിലെടുത്ത് അധ്യാപക സംഘടനകളുമായും മന്ത്രിസഭയിലുമൊക്കെ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടത്തണോ വേണ്ടയോയെന്നു തീരുമാനിക്കൂ. ഓണപ്പരീക്ഷ മാറ്റിവച്ചിരിക്കുകയാണ്. അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും സിലബസ് മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കാനുള്ള സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകള്‍ എത്രയും വേഗം തുറന്നതിനാല്‍ കുട്ടികളുടെ മാനസികാവസ്ഥയ്ക്കുതന്നെ മാറ്റം വരുത്താന്‍ സാധിച്ചു. കുട്ടികള്‍ കളിച്ചും ചിരിച്ചുമൊക്കെ എല്ലാ പ്രതിസന്ധികളും മറികടക്കും. സംസ്ഥാനത്ത് 202 സ്കൂളുകളിലാണ് പ്രളയംമൂലം കൂടുതല്‍ പ്രശ്നങ്ങളുണ്ടായത്. അവര്‍ക്കു നഷ്ടപ്പെട്ടതൊക്കെ തിരിച്ചുനല്‍കി സ്കൂളുകളുടെ പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."