HOME
DETAILS
MAL
പരിമിതമായ തീർത്ഥാടകരുമായി ആഭ്യന്തര ഉംറ ഉടൻ ആരംഭിക്കും
backup
September 14 2020 | 15:09 PM
മക്ക: പരിമിതമായ തീർത്ഥാടകരുമായി ആഭ്യന്തര ഉംറ ഉടൻ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഘട്ടം ഘട്ടമായി ഉംറ സർവ്വീസ് പൂർണ്ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ പരിമിതമായ തീർത്ഥാടകരുമായി ആഭ്യന്തര ഉംറ ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീർത്ഥാടനത്തിന് തയ്യാറാകുന്നവർക്ക് പ്രത്യേക മൊബൈൽ ആപ്പ് വഴി പെർമിറ്റ് എടുക്കേണ്ടി വരും. തുടർന്ന് ഇതിൽ തന്നെ സമയ ക്രമീകരണവും ഓരോ തീർത്ഥാടകനും ലഭ്യമാകും.
ആഭ്യന്തര തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി പോകുന്ന സമയത്ത് കൊറോണ നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കറ്റ് കൂടി കരുതേണ്ടി വരും. പ്രാദേശിക പത്രമായ ഉക്കാസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഉംറ സർവ്വീസ് അനുവദിക്കുക.
തീർത്ഥാടകർ കോവിഡ് നെഗറ്റിവ് ആണെന്ന സർട്ടിഫിക്കേറ്റ് കൈവശം വെക്കണമെന്നും നിർദേശങ്ങൾ ഉണ്ടാകും. സഊദി ഹജ്ജ് ഉംറ മന്ത്രാലയങ്ങൾ ഇക്കാര്യങ്ങളെ കുറിച്ച് ഉടൻ തന്നെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 15 മുതൽ ഭാഗികമായി സഊദിയിലേക്ക് പ്രവേശനം നൽകുമെന്ന ആഭ്യന്തര മന്ത്രാലയ തീരുമാനം വന്നപ്പോൾ തന്നെ ഘട്ടം ഘട്ടമായി ഉംറ സർവീസ് പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."