ഗുലാം നബി ആസാദ് കാലവര്‍ഷക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള് നടന്ന മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ ചെറുകാവ് പേങ്ങാട് കൊട്ടപ്പുറത്തെ ദുരന്തബാധിത മേഖലയിലാണ് ആദ്യമെത്തിയത്.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.ഐ. ഷാനവാസ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ച പൂച്ചാലിലും ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ച ഓടക്കയം കോളനിയും സന്ദര്‍ശിച്ച അദ്ദേഹം, ഓടക്കയം ജി.യു.പി സ്കൂളിനു സമീപമുള്ള നെഹ്റു യുവജന ട്രൈബല്‍ ക്ലബ്ബിലെ ക്യാംപിലും നിലമ്പൂര്‍ താലൂക്കിലെ ദുരിതബാധിത മേഖലകളിലും സന്ദര്‍ശനം നടത്തി.
എം.ഐ. ഷാനവാസ് എം.പി, പി.കെ.ബഷീര്‍ എം.എല്‍.എ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."