ജില്ലയില്‍ സര്‍ക്കാര്‍ പ്രസ് അനുവദിക്കണം
കാസര്‍കോട്: ജില്ലയില്‍ കന്നഡ, മലയാളം ഭാഷകളില്‍ അച്ചടി നിര്‍വഹണത്തിനായി സര്‍ക്കാര്‍ പ്രസ് അനുവദിക്കണമെന്ന് കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാഷാ ന്യൂനപക്ഷ ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു.
10-ാം തരം വരെ കന്നഡ ഭാഷ പഠിച്ചവരെ മാത്രമെ ഭാഷാന്യൂനപക്ഷമായി കണക്കാക്കാവൂവെന്നാവശ്യപ്പെട്ടു സമിതി സര്‍ക്കാറിലേക്കു കത്തയക്കും. മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കന്നഡ അധ്യാപക തസ്തിക അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എഡി.എം കെ അംബുജാക്ഷന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ, ആര്‍.ടി.ഒ കെ ബാലകൃഷ്ണന്‍, ഡി.ഡി.ഇ ഇന്‍ ചാര്‍ജ്ജ് മഹാലിംഗേശ്വര രാജ്, ഭാഷാന്യൂനപക്ഷ ജില്ലാസമിതി അംഗങ്ങളായ കെ.എം ബലക്കൂറായ, എസ്.വി ഭട്ട്, കെ. ജഗദീശ്വര കുഡ്‌ലു, ഗുരുപ്രസാദ കൂട്ടക്കണ്ണി, എന്‍.കെ മോഹന്‍ദാസ്, സത്യനാരായണ തന്ത്രി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."