വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ല; തന്റെ വീട്ടില്‍ ഒരുതരി സ്വര്‍ണംപോലുമില്ലെന്നും മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ലെന്നും തന്റെ വീട്ടില്‍ ഒരുതരി സ്വര്‍ണംപോലുമില്ലെന്നും ഭാര്യ സ്വര്‍ണം ഉപയോഗിക്കാറില്ലെന്നും മന്ത്രി കെ.ടി ജലീല്‍. തന്റെ ഭാര്യക്ക് മുപ്പത് പവന്റെ സ്വര്‍ണമുണ്ടായിരുന്നു. അതെല്ലാം വീടുവെച്ചപ്പോള്‍ അതിനായി വില്‍ക്കേണ്ടി വന്നു. പത്തൊമ്പതര സെന്റ് ഭൂമിയാണുള്ളത്. അതിന്റെ ആധാരം ഇന്നും പണയത്തിലാണ്. രണ്ടു പെണ്‍മക്കളും സ്വര്‍ണം ഉപയോഗിക്കാറില്ല. മകള്‍ക്ക് വിവാഹ സമയത്ത് ആകെ നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്. അവള്‍ക്ക് മഹറായി കിട്ടിയത് പരിശുദ്ധ ഖുര്‍ആനാണ്. മന്ത്രി ജലീല്‍ വ്യക്തമാക്കി.
തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും ജലീല്‍ പ്രതികരിച്ചു. സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോള്‍ ഒരുമണിക്കൂറിനുള്ളില്‍ ഞാന്‍ മാധ്യമങ്ങളെ കണ്ടതാണ്?. ഒരു മുടിനാരിഴ പങ്ക് എങ്കിലും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജലീല്‍ പ്രതികരിച്ചു.കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജലീന്റെ അഭിപ്രായപ്രകടനം.
ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഭാര്യയോടും മക്കളോടും ആരോടും. തികച്ചും സ്വകാര്യമായാണ് ഇ.ഡി എന്നോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് രഹസ്യമായി പോയത്. കത്ത് അവര്‍ അയച്ചത് കെ.ടി ജലീലിനാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കല്ല. അതുകൊണ്ടാണ് സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
കുറ്റിപ്പുറത്ത് മുപ്പതിനായിരം വോട്ടിനു വിജയിച്ചിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ 2006ല്‍ എട്ടായിരം വോട്ടിനാണ് ഞാന്‍ വിജയിച്ചത്. ഇന്നും മുസ്‌ലിം ലീഗിനത് ഉള്‍കൊള്ളാനായിട്ടില്ല. അവര്‍ എന്ന് അംഗീകരിക്കുന്നുവോ അന്നേ മുസ്‌ലിം ലീഗിനു തന്നോടുള്ള വിരോധം അവസാനിക്കുകയുള്ളൂവെന്നും കെ.ടി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."