HOME
DETAILS
MAL
കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂര്‍ണമായി കൈമാറി
backup
September 14 2020 | 19:09 PM
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂര്‍ണമായും കുടുംബത്തിന് കൈമാറി. സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങള്‍ സംഭാവന നല്കിയ തുകയും ചേര്‍ത്ത് 40,18,909 രൂപയാണ് സഹായ നിധിയില്‍ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടു പറമ്പില്‍ കെ.കെ രാജേശ്വരിയുടേയും പേരില്‍ എസ്.ബി.ഐയുടെ പെരുമ്പാവൂര്‍ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുറന്നാണ് സഹായ നിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിന്‍വലിച്ച് കെ.കെ രാജേശ്വരിക്ക് നല്കി. സഹായ നിധി സംബന്ധിച്ച വിവരങ്ങള്‍ കെ കെ.രാജേശ്വരിക്ക് കൈമാറി. തുക പൂര്‍ണമായും രാജേശ്വരിക്ക് നല്കിയ ശേഷം അക്കൗണ്ട് അവസാനിപ്പിച്ചതായും ജില്ലാ ഭരണ കൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."