HOME
DETAILS
MAL
ഒക്ടോബറിലും സ്കൂളുകള്‍ തുറക്കില്ല
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസവും ഒക്ടോബറിലും സ്കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഒരു നിര്‍ദേശവും തന്നിട്ടില്ല. കൂടാതെ സംസ്ഥാനത്ത് വ്യവസ്ഥകളോടെ ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."