HOME
DETAILS
MAL
ഇസ്റാഈലുമായുള്ള അറബ് രാജ്യങ്ങളുടെ നയതന്ത്രബന്ധം സൈനികസഖ്യം ലക്ഷ്യമിട്ട്: പി.എല്‍.ഒ
backup
September 14 2020 | 19:09 PM
റമല്ല: യു.എ.ഇയും ബഹ്റൈനും ഇസ്റാഈലുമായി നയതന്ത്രബന്ധമുണ്ടാക്കിയത് ഇസ്റാഈലിന്റെ നേതൃത്വത്തില്‍ മേഖലയില്‍ സൈനികസഖ്യം രൂപീകരിക്കുന്നതിനു വേണ്ടിയാണെന്ന് പി.എല്‍.ഒ സെക്രട്ടറി ജനറല്‍ സാഇബ് എറാകാത്. ഇസ്റാഈല്‍ ഒരിക്കലും അറബ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കില്ലെന്നും സുരക്ഷ തകര്‍ക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നയതന്ത്രബന്ധമുണ്ടാക്കുന്നത് ഫലസ്തീനികളെയോ അറബ് രാജ്യങ്ങളെയോ സഹായിക്കാനല്ല. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി 1967ല്‍ നിലവിലുണ്ടായിരുന്ന അതിര്‍ത്തികളോടെ ഫലസ്തീന് രാജ്യമുണ്ടാക്കുന്നത് സംബന്ധിച്ച് നയതന്ത്ര കരാറില്‍ പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസിന്റെ നൂറ്റാണ്ടിന്റെ കരാറാണ് ഇവിടെ നടപ്പാകുന്നത്. എന്നാല്‍ ഫലസ്തീന് പ്രശ്നം പരിഹരിക്കാതെ സമാധാനം സാധ്യമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."