മുഖ്യമന്ത്രിക്ക് ആദ്യഗഡു നല്‍കിയ ദില്ലിന് അഭിനന്ദന പ്രവാഹം
ചിറയിന്‍കീഴ്: വീല്‍ചെയറില്‍ ഇരുന്ന് വാട്‌സ് അപ്പ് ഗ്രൂപ്പ് തുടങ്ങി സഹപാഠികളില്‍ നിന്നും സഹായം സ്വീകരിച്ച് മുഖ്യമന്ത്രിക്ക് ആദ്യഗഡു നല്‍കിയ ദില്ലിന് അഭിനന്ദന പ്രവാഹം. അഴൂര്‍ പെരുങ്ങുഴി മേട ജങ്ഷനു സമീപം കവിതയില്‍ എസ്. ദില്‍ പെരുങ്ങുഴി ആണ് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ തനിക്ക് കഴിയുന്ന വിധത്തില്‍ സഹായിക്കുന്നതിനായി പ്രവാസികളും നാട്ടിലുള്ളവരുമായ 59 സഹപാഠികളെയും ഉള്‍പ്പെടുത്തി ഒരു വാട്‌സ് അപ്പ് ഗ്രൂപ്പ് തുടങ്ങിയത്.
ഗ്രൂപ്പിലുള്ള 29 ഓളം സഹപാഠികളില്‍ നിന്നറ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി സഹായം സ്വീകരിച്ച് സംഭാവനയായി ആദ്യ ഗഡു നല്‍കുകയായിരുന്നു. ബാക്കിയുള്ളവരില്‍ നിന്നറ സ്വരൂപിക്കുന്ന തുക രണ്ടാം ഗഡുവായി നല്‍കും. 1995ലെ ഒരു ട്രെയിന്‍ യാത്രയാണ് പഠനത്തില്‍ മിടുക്കനായ ദില്ലിനെ വീല്‍ ചെയറിലാക്കിയത്. ട്രെയിനില്‍ നിന്ന് താഴെ വീണ് സുഷുംനാ നാഡിക്ക് ക്ഷതം സംഭവിച്ചതോടുകൂടി നട്ടെല്ലിനു താഴെ ചലനശേഷി നഷ്ടമായി.
റെയില്‍വേ നല്‍കിയ നഷ്ടപരിഹാരം കൊണ്ട് തുടങ്ങിയ ഡി.ടി.പി സെന്ററാണ് ദില്ലിന്റെ ഏക ആശ്രയം. ആദ്യ ഗഡുവായ 51,500 രൂപ സഹപാഠികളോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ദില്‍ തുക മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ദില്ലിനോടൊപ്പം സുനില്‍കുമാര്‍ മുട്ടപ്പലം, ലാലു പെരുങ്ങുഴി, എം.ഒ ഷിബു ചിറയിന്‍കീഴ്, ടി. ഷിബു, എസ്. ഷിബു പെരുങ്ങുഴി, മണിയന്‍ പെരുങ്ങുഴി, ദില്ലിന്റെ സഹോദരന്‍ ജില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."