HOME
DETAILS
MAL
അറബ്-ഇസ്‌റാഈല്‍ കരാര്‍ അംഗീകരിക്കാന്‍ ഫലസ്തീന് മോഹന വാഗ്ദാനം
backup
September 14 2020 | 19:09 PM
റമല്ല: അറബ്-ഇസ്‌റാഈല്‍ കരാര്‍ അംഗീകരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്കു സഊദിയും യു.എ.ഇയും മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കിയതായി പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹ്മദ് മജ്ദലാനി. എന്നാല്‍ തങ്ങള്‍ അതില്‍ വശംവദരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപൂര്‍ണമായ പരിഹാരങ്ങള്‍ക്ക് ഫലസ്തീന്‍ അതോറിറ്റി തയാറല്ല. അറബ്-ഇസ്‌റാഈല്‍ നയതന്ത്രകരാര്‍ ഇസ്‌റാഈലിനു വേണ്ടി മാത്രമുള്ളതല്ലെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി കൂടിയാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."