HOME
DETAILS
MAL
14കാരനെ മര്‍ദിച്ച കേസില്‍ മാതാവിന്റെ സുഹൃത്ത് റിമാന്‍ഡില്‍
backup
May 04 2019 | 22:05 PM
തൊടുപുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ മാതാവിന്റെ സുഹൃത്തിനെ കോടതി റിമാന്‍ഡ് ചെയ്തു.
പട്ടയംകവല സ്വദേശി ജയേഷിനെ (38) യാണ് തൊടുപുഴ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. കുട്ടിക്ക് അടുത്തിടെ ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. അവിടെ അടിക്കുകയും റഫ്രിജറേറ്ററിന്റെ ഉള്ളിലേക്ക് തള്ളിയിട്ടശേഷം വാതില്‍ അടക്കുകയുമായിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ. ജോസഫ് അഗസ്റ്റിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."