വൃക്കരോഗിയായ യുവാവിന് വൃക്കനല്‍കാന്‍ തയ്യാറായി മാതാപിതാക്കള്‍: ചികിത്സയ്ക്ക് പണമില്ലാതെ നിര്‍ധന കുടുംബം
വടക്കാഞ്ചേരി: യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ജീവിത സൗഭാഗ്യങ്ങള്‍ വീണുടഞ്ഞ് 18 കാരന്‍. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് ആലത്തൂര്‍ മനപ്പടി കോളനി വീട്ടില്‍ സുരേഷിന്റെ മകന്‍ അരുണാണ് ചെറുപ്രായത്തില്‍ തന്നെ സങ്കട കടലിലായത്.
ഏറെ ജീര്‍ണാവസ്ഥയിലായ ഒറ്റമുറി ലക്ഷം വീട്ടിലാണ് അരുണും കുടുംബവും താമസിക്കുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളുമാണ് കൊച്ചു വീട്ടിലെ മുറിയില്‍ ദുരിതജീവിതം തള്ളിനീക്കുന്നത്.
കൂലി വേലക്കാരനായ സുരേഷ് മകനെ ചികിത്സിക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വൃക്ക നല്‍കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാണ്.
എന്നാല്‍ അതിനു വരുന്ന ഭാരിച്ച ചിലവ് താങ്ങാന്‍ കുടുംബത്തിന് കഴിയില്ല. ഈ വിഷമാവസ്ഥ മനസിലാക്കി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.
ബസന്ത് ലാല്‍, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ രക്ഷാധികാരികളായും വാര്‍ഡ് മെംബര്‍ കുമാരി ഷൈല ചെയര്‍ പേഴ്‌സണും സി.പി ചാക്കുണ്ണി കണ്‍വീനറായും നാട്ടുകാര്‍ അരുണ്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കുന്നതിനു കാത്തലിക് സിറിയന്‍ ബാങ്ക് കാഞ്ഞിരക്കോട് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അഇ0 44103979867190001, (കഎടഇഇടആഗ0000441), ചെയര്‍മാന്‍ പി.എം.ഷൈല, ഫോണ്‍: 9645938362, കണ്‍വീനര്‍ സി.പി.ചാക്കുണ്ണി, ഫോണ്‍: 9946190029.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."