HOME
DETAILS

മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം: സി.പി.എമ്മിന് അതൃപ്തി

  
backup
May 04 2019 | 22:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be

തിരുവനന്തപുരം: മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എന്‍.സി.പി ഏകപക്ഷീയമായി മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ സി.പി.എമ്മിന് അതൃപ്തി. ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു.
പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചനപോലും തുടങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ തോമസ് ചാണ്ടിയോട് ചോദിച്ചു. മുന്നണി മര്യാദ പാലിക്കണമെന്നും കണ്‍വീനര്‍ പറഞ്ഞു.
മാണി സി. കാപ്പനെ ചര്‍ച്ചകള്‍ നടത്താതെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ എന്‍.സി.പിക്കകത്തും വിവാദമായിട്ടുണ്ട്. സി.പി.എമ്മിന്റെ എതിര്‍പ്പുകൂടിയായപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി തോമസ് ചാണ്ടി പ്രസ്താവനയിറക്കി.
ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ പാലാ ബ്ലോക്ക് കമ്മിറ്റി യോഗം മാണി സി. കാപ്പനെ ഏകകണ്ഠമായി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു.
പ്രഖ്യാപനം പുറത്തുവന്നതോടെ പാലായിലെ എന്‍.സി.പി നേതാക്കള്‍ തന്നെ തീരുമാനത്തിനെതിരേ രംഗത്തുവന്നു. ചിലരുടെ സ്ഥാപിത താല്‍പര്യമാണ് പ്രഖ്യാപനത്തിനുപിന്നിലെന്ന് ഒരുവിഭാഗം സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു.
പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി തോമസ് ചാണ്ടി രംഗത്തുവന്നത്. സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയുമായി ചര്‍ച്ചപോലും നടത്തിയിട്ടില്ലെന്നും അതിനുശേഷമേ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകൂവെന്നുമാണ് തോമസ് ചാണ്ടിയുടെ വിശദീകരണം.
സുല്‍ഫിക്കര്‍ മയൂരിക്ക് പ്രഖ്യാപനത്തിനുള്ള അധികാരമില്ലെന്നുപറഞ്ഞ് തീരുമാനത്തെ തോമസ്ചാണ്ടി പൂര്‍ണമായും തള്ളി. അതേസമയം, പാലാ സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എമ്മില്‍ ആലോചനയുണ്ട്. മണ്ഡലത്തില്‍ സ്വാധീനമുള്ള സ്വതന്ത്രനെ പരീക്ഷിച്ച് പാല പിടിച്ചെടുക്കാനാണ് സി.പി.എം നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  9 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago