വാറണ്ടില്ലാ അറസ്റ്റ്: യു.പിയില്‍ പ്രത്യേക സേനയെ നിയോഗിക്കുന്നു
ലഖ്നൗ: യു.പിയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് )സി.ഐ.എസ്.എഫ്) ന് സമാനമായ അധികാരങ്ങളുള്ള പ്രത്യേക സേനയെ നിയോഗിക്കുമെന്ന് യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്ന ബി.ജെ.പി സര്‍ക്കാര്‍.
പുതുതായി നിയമിക്കുന്ന സ്പെഷ്യല്‍ ഫോഴ്സിന് വാറണ്ടില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അധികാരവുമുണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, അഡ്മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങള്‍, ബാങ്ക് മുതലായ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സുരക്ഷയൊരുക്കുകയായിരിക്കും ഉത്തര്‍പ്രദേശ് സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സ് ) യു.പി.എസ്.എസ്.എഫ്) എന്ന സേനയുടെ ചുമതല.
1747.06 കോടി രൂച ചെലവിട്ടാണ് യു.പി സര്‍ക്കാര്‍ യു.പി.എസ്.എസ്.എഫ് രൂപീകരിക്കുന്നത്.
ആദിത്യനാഥ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണിതെന്ന് യു.പി അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി പറഞ്ഞു.
മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയും വാറണ്ടുകള്‍ പുറപ്പെടുവിക്കാതെയും സപെഷ്യല്‍ ഫോഴ്സ് അംഗങ്ങള്‍ക്ക് ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും ഇതിനായി നിയമ നിര്‍മാണം നടത്തുമെന്നും ട്വിറ്ററില്‍ വ്യക്തമാമക്കി.
യോഗി സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്ന തീരുമാനം വലിയ രീതിയിലുള്ള അധികാര ദുരുപയോഗത്തിന് കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."