HOME
DETAILS

മെറ്റല്‍ ക്രഷറുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി വിവാദത്തില്‍

  
backup
September 01 2018 | 20:09 PM

%e0%b4%ae%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മെറ്റല്‍ ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ നടപടി വീണ്ടും വിവാദമാകുന്നു. യോഗത്തിന്റെ മിനിറ്റ്‌സില്‍ കൃത്രിമം നടത്തി എഴുതിചേര്‍ത്ത തീരുമാനം നീക്കം ചെയ്യണമെന്നുള്ള ആവശ്യം ഭരണസമിതി തള്ളി. സംഭവത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി.
കടങ്ങോട് പഞ്ചായത്തിലെ മയിലാടും കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.എ, ബെസ്റ്റ് എന്നീ മെറ്റല്‍ ക്രഷര്‍ കമ്പനികള്‍ക്കും ക്വാറികള്‍ക്കുമാണ് ജനകീയ പ്രതിഷേധം അവഗണിച്ച് ഭരണസമിതി ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇതിനെതിരേ ഭരണ സമിതി അംഗങ്ങളായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ജോസഫ്, പ്രതിപക്ഷ അംഗങ്ങളായ ലിബിന്‍.കെ.മോഹന്‍, ദീപ രാമചന്ദ്രന്‍ എന്നിവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സെക്രട്ടറി ലൈസന്‍സ് പുതുക്കി നല്‍കുകയും പിന്നീട് 2018 ഏപ്രില്‍ 17 ന് നടന്ന യോഗത്തിന്റെ മിനിട്‌സില്‍ കൃത്രിമം നടത്തി എഴുതി ചേര്‍ക്കുകയുമായിരുന്നു. ഇതിനെതിരേ ഭരണ സമിതിയംഗമായ ജലീല്‍ ആദൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ഡി.ഡി.പിക്ക് പരാതി നല്‍ കുകയും ചെയ്തിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. തുടര്‍ന്ന് ക്രഷര്‍, ക്വാറി വിരുദ്ധ സമര സമിതി ഭാരവാഹികള്‍ ഈ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ക്രഷറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഭരണ സമിതി തീരുമാനിച്ചുവെന്ന് രേഖപ്പെടുത്തിയത് മിനിട്‌സില്‍ നിന്ന് നീക്കം ചെയ്യാന്‍ ഭരണ പ്രതിപക്ഷത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഭരണ സമിതി തീരുമാനമെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള ചില അംഗങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും ബഹളവും നടന്നു. തുടര്‍ന്നാണ് ജലീല്‍ ആദൂര്‍, ടി.പി ജോസഫ് എന്നിവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. ഇതോടെ ക്രഷറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച നടപടി വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടേയും പ്രതിപക്ഷ നേതൃത്വത്തിന്റേയും അനുകൂല നിലപാടാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago