HOME
DETAILS

ദുബൈ സന്ദര്‍ശക വിസക്ക് പുതിയ മാനദണ്ഡങ്ങള്‍; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ എന്തെല്ലാം വേണം?

  
backup
September 14 2020 | 19:09 PM

5623222-2


ദുബൈ: ദുബൈയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ നിയമം കര്‍ശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ സ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ മാര്‍ഗരേഖ അധികൃതര്‍ കൈമാറി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന.

സാധാരണ ഗതിയില്‍ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് ദുബൈയിലെത്തുക എളുപ്പമാണ്. എന്നാല്‍ വിസാ ചട്ടങ്ങളില്‍ പുതിയ ചില നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ദുബൈ എമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം.

നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഹോട്ടല്‍ റിസര്‍വേഷന്‍, അതല്ലെങ്കില്‍ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൂടി റിട്ടേണ്‍ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നവര്‍ അവരുടെ പൂര്‍ണ വിവരവും മറ്റു രേഖകള്‍ക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദര്‍ശനം എന്നിവയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ മറ്റു രേഖകള്‍ക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.

ദുബൈയിലേക്ക് പുതിയ ടൂറിസ്റ്റുകള്‍ക്ക് വേണ്ടത്

പൊതു ടൂറിസം

1. നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം

2. ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

3. ഹോട്ടല്‍ റിസര്‍വേഷന്‍/ താമസ സ്ഥലം

4. റിട്ടേണ്‍ വിമാന ടിക്കറ്റ്

കുടുംബാംഗങ്ങളെ / സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍

1. ബന്ധപ്പെട്ട കുടുംബാംഗത്തിന്റെ/സുഹൃത്തിന്റെ വിലാസം

2. തിരിച്ചു വരുമെന്ന സത്യവാങ്ങ്മൂലം

3. എമിറേറ്റ്‌സ് ഐ.ഡിയുടെ കോപ്പി

4. ഹോട്ടല്‍ റിസര്‍വേഷന്‍ or താമസ സ്ഥലം

5. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്

6. റിട്ടേണ്‍ വിമാന ടിക്കറ്റ്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago