'നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം': രണ്ടാം ഘട്ട സഹായ വിതരണം 25 ന്
കാഞ്ഞങ്ങാട്: കാസര്‍കോട് എസ്പാട്രിയേറ്റ് അസോസിയേഷന് കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മലയോര മേഖല പ്രദേശങ്ങളിലെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് 'നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം' പദ്ധതിയില്‍ പെടുത്തി സഹായം നല്‍കുന്നതിന്റെ രണ്ടാം ഘട്ട വിതരണം 25 ന് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ 16 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണ വിതരണമാണ് നടത്തിയത്.
രണ്ടാം ഘട്ടത്തില്‍ 15 കുടുംബങ്ങള്‍ക്കാണ് സഹായ വിതരണം നടത്തുന്നത്. 100 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ഇത്തരത്തില്‍ സഹായം നല്കാന് ഉദ്ദേശിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ നാല്പതോളം ആളുകള്‍ക്ക് 10,000 രൂപ തോതില്‍ എന്‍വിസാജിന്റെ സഹകരണത്തോടെ സമിതി വിതരണം ചെയ്തതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ കുന്നില്‍,മഹ്മൂദ് അപ്സര,ഗോപി ബാലന്,സാജന് നീലേശ്വരം, സത്താര്‍ തൈവളപ്പ്,ഹനീഫ് പാലാഴി,മുഹമ്മദ് കുഞ്ഞി,ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."