ഗതാഗത സജ്ജമാക്കാന്‍ ദ്രുതഗതിയിലുള്ള നടപടിയെന്ന് എം.എല്‍.എ
പട്ടാമ്പി: പാലം കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന്്് മുഹമ്മദ് മുഹ്്സിന് എം.എല്‍.എ പറഞ്ഞു.
പുനരുദ്ധാരണ പ്രവര്‍ത്തനം അഞ്ചു നാള്‍ക്കകം പൂര്‍ത്തിയാക്കാന്‍ രാപ്പകല്‍ പണി നടക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്ത് കൈവരികളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കിഴക്കുഭാഗത്ത് പണി പുരോഗമിക്കുന്നു. ഓഗസ്റ്റ് 27 മുതലാണ് കൈവരി സ്ഥാപിക്കല്‍ തുടങ്ങിയത്. ജി.ഐ.പൈപ്പ് വെല്‍ഡ് ചെയ്ത് പാലത്തില്‍ ഉറപ്പിച്ച ശേഷം പെയിന്റിംഗും നടക്കുന്നുണ്ട്. അതിനു പുറമെ പൈപ്പിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നുണ്ട്. പാലത്തിന്റെ ഇരുപുറങ്ങളില്‍ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞ സുരക്ഷാ കവചം ബലപ്പെടുത്തി.
കൈവരികള്‍ പൂര്‍ത്തിയാവുന്നതോടെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ. സന്ദര്‍ശനം നടത്തി. സെപ്തംബര്‍ 6 ന് പാലം തുറന്നു കൊടുക്കുകയാണെങ്കില്‍ കണ്ടയ്നര്‍, ചരക്കു ലോറികള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും സാവകാശം കടന്നു പോകാന്‍ സൗകര്യം നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ശേഷം പാലത്തില്‍ രാവിലെയും വൈകുന്നേരവും തിരക്ക്്് വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."