HOME
DETAILS
MAL
ശ്രീലങ്കയില്‍ മദ്‌റസകള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണം
backup
May 04 2019 | 22:05 PM
ശ്രീലങ്ക: 257 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുസ്‌ലിം മതപഠനശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം. രാജ്യത്തെ മദ്‌റസകള്‍ ഇനി മുസ്‌ലിം മതസാംസ്‌കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അറിയിച്ചു. എന്നാല്‍ അവയെ വിദ്യാഭ്യാസവകുപ്പിനു കീഴിലാക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മദ്‌റസകളില്‍ അധ്യാപനം നടത്തുന്ന 800 വിദേശ മുസ്‌ലിം മതപുരോഹിതരുണ്ടെന്നും അവര്‍ ടൂറിസ്റ്റ് വിസയില്‍ വന്നവരായതിനാല്‍ എല്ലാവരെയും പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ജനസംഖ്യയില്‍ 10 ശതമാനം മുസ്‌ലിംകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."