രാജന്‍മാസ്റ്ററുടെ പ്രവര്‍ത്തനത്തിന് ഒടുവില്‍ അംഗീകാരം
ആനക്കര: രാജന്‍മാസ്റ്ററുടെ പ്രവര്‍ത്തനത്തിന് ഒടുവില്‍ അംഗീകാരം ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് കുമരനല്ലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ എന്‍.രാജന് ലഭിക്കുമ്പോള്‍ തൃത്താല മേഖല ആഹ്‌ളാദത്തിലാണ്. വിദ്യാഭ്യാല മേഖലയില്‍ സമഗ്ര സംഭാവനകളിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കയറിവരുന്ന ഓരോ സ്‌കൂളിനെയും മെച്ചപ്പെടുത്തി കൊണ്ട് പടിയിറങ്ങുമ്പോും പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറുംമ്പോഴും ആ സ്‌കൂളിലെന്റെ ശന ദശമാറുകയാണ്.
പഠനനിലവാരത്തില്‍മാത്രമല്ല എല്ലാം മേഖലയും പരിവര്‍ത്തനങ്ങളുടെ വാതില്‍ തുറന്നിട്ട് സ്‌കൂളിനെ മെച്ചപ്പെടുത്തുകയാണ് രാജന്‍ ചെയ്യുന്നത്. വിദ്യാഭ്യാസ നിലവാരത്തില്‍ കുറച്ച് കാലമായി പിറകിലായിരുന്ന കുമരനല്ലൂര്‍ സ്‌കൂളിനെ വിജയശതമാനത്തിലും കലാ കായിക മേഖലയിലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒന്നു കൊണ്ടുമാത്രമാണ്.
1990 കെ.വി.ആര്‍ സ്‌കൂളില്‍ നിന്നാണ് അധ്യാപക രംഗത്തേക്കുളള കടന്നു വരവ്. പിന്നീട് രണ്ട് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചത് വട്ടേനാട് സ്‌കൂളിലായിരുന്നു. വട്ടേനാട് സ്‌കൂളിന്റെ സ്റ്റാഫ് കോഡിനേറ്ററായിരുന്നു.20 ശതമാനം വിജയത്തില്‍ താഴെമാത്രമുണ്ടായിരുന്ന വട്ടേനാട് സ്‌കൂളിനെ 99 ശതമാനത്തിലേക്ക് എത്തിച്ചത്. രാജന്‍മാസ്റ്ററായിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ നിന്ന് സ്‌കൂളിനെ മാറ്റുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.
സമഗ്ര മേഖകളിലും നിറഞ്ഞു നിന്നിരുന്ന ഇദ്ദേഹത്തിന് എല്ലാവരുമായി നല്ല ബന്ധമായിരുന്നു.ഹൈസ്‌കൂള്‍ ക്ലാസുകള്‍ മുഴുവന്‍ ഹൈടെക്കാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.
സബ്ജില്ലാ കലോത്സവത്തില്‍ യു.പിയിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരട്ട കിരീടം. ഫുട്‌ബോളില്‍ അന്തര്‍ ദേശീയ ക്ലബ്ബുകളില്‍ സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കല്‍ അടക്കം മുളള കാര്യങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പൊതു വിദ്യാഭ്യാസ യജ്ഞത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു, തൃത്താല സബ്ജില്ലയിലെ മികച്ച അക്കാഡമിക്ക് മാസ്റ്റര്‍ പ്ലാന്‍, പൊതു സമൂഹത്തിന്റെ പങ്കാളിത്തതോടെ ക്ലാസ് റൂമുകളുടെ നവീകരണം എന്നിവയും നടത്തി. എസ്.എഫ്.ഐയിലൂടെ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇപ്പോള്‍ കെ.എസ്.ടി.എ ജ്ില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ ജയലക്ഷ്മി പുലാമന്തോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍ അജ്്ഞന, സുപര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."