HOME
DETAILS
MAL
ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘമെത്തും
backup
September 01 2018 | 20:09 PM
പാലക്കാട് : ആതനാട് മലയില്‍ ഉരുള്‍പൊട്ടിയത് വിശദമായി പഠനം നടത്താന്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധസംഘമെത്തും. സെപ്തംബര്‍ ആദ്യവാരം മൂന്നംഗ ശാസ്ത്രജ്ഞരുടെ സംഘം വിശദമായി പരിശോധിച്ച്്് സര്‍ക്കാരിന് റിപ്പോര്‍ട്ട്്് നല്‍കും. കേരളത്തിലെ ജിയോളജി വകുപ്പിന് പഠിക്കാനുള്ള ആധുനിക പഠന സംവിധാനങ്ങളില്ല.
ജില്ലയിലെ ഉരുള്‍പൊട്ടിയ മറ്റു പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മലയടിവാരത്തില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളിലെ പത്തു പേര് മരിച്ചിരുന്നു. മലയുടെ എതിര്ഭാഗത്തു് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടലിനു കാരണമെന്ന് പരക്കെ പരാതിയുണ്ടായിരുന്നു. ഇവര്‍ ഇക്കാര്യത്തെക്കുറിച്ചും പഠനം നടത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."