കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുളള കടങ്ങള്‍ എഴുതിതള്ളണം: ജില്ലാ വികസനസമിതിയില്‍ പ്രമേയം
പാലക്കാട് : അതിവര്‍ഷവും പ്രളയവും മൂലം വന്‍തോതിലുളള കൃഷിനാശമുണ്ടായതിനാല്‍ കര്‍ഷകര്‍ക്ക് തുടര്‍കൃഷി നടത്താന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ബാങ്കില്‍ നിന്ന് കര്‍ഷകരെടുത്ത രണ്ടുലക്ഷം വരെയുളള കടങ്ങള്‍ എഴുതിതളളണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസനസമിതിയില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അവതരിപ്പിച്ച പ്രമേയം കെ.വി വിജയദാസ് എം.എല്‍.എ പിന്‍താങ്ങി. കര്‍ഷകര്‍ക്ക് തുടര്‍ന്നും കൃഷിയിറക്കുന്നതിനുളള സാമ്പത്തികസഹായം അനുവദിക്കണമെന്ന ആവശ്യവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാല്‍ അറ്റകുറ്റപണി, ജലസേചനം, മോട്ടോര്‍ തകരാറ് പരിഹാരം എന്നിവയില്‍ സമയബന്ധിത നടപടി സ്വീകരിക്കാന്‍ എല്ലാ എം.എല്‍.എമാരും യോഗത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം രണ്ടാംവിളയിറക്കാന്‍ തടസമുണ്ടാകുമെന്നും അവര്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ ചിലവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തിരമല്ലാത്തവ വകുപ്പിന്റെ സാധാരണ നടപടിക്രമങ്ങള്‍ പ്രകാരം നടക്കട്ടെയെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കൃഷിനാശം സംബന്ധിച്ച ലാഭ-നാശനഷ്ടങ്ങളുള്‍പ്പെടയുളള കണക്ക് വേര്‍തിരിച്ചും വ്യക്തമായും സമയബന്ധിതമായും സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കേരള ഫീഡിന്റെ വില 100 രൂപ കുറച്ച സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന ജില്ലയെന്ന നിലയില്‍ പാലക്കാടിന് കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.വി വിജയദാസ് അവതരിപ്പിച്ച പ്രമേയം കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എ പിന്‍താങ്ങി.
മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഏകദേശം 120 കി.മീറ്ററോളം റോഡ് തകര്‍ന്നിട്ടുളളതായി പി.കെ ശശി എം.എല്‍ ചൂണ്ടിക്കാട്ടി. നിലവില്‍ അറ്റകുറ്റപണികള്‍ക്കായി 19 കോടി അനുവദിക്കപ്പെട്ടിട്ടുളളതായി പി.ഡബ്ള്‍.യൂ.ഡി റോഡ്‌സ് , പാലക്കാട് ഡിവിഷന്‍, എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ ദുഷ്‌കരമായ ഗതാഗതപ്രശ്‌നം നിലവിലുളള സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സ്വഭാവമനുസരിച്ചുളള പ്രവൃത്തന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഷൊര്‍ണ്ണൂര്‍-പട്ടാമ്പി റോഡ് ഗതാഗതം ദുഷ്‌കരമായി നിലനില്‍ക്കുന്നതിനാല്‍ അവിടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ബന്ധപ്പെട്ട എം.എല്‍.എമാര്‍ യോഗത്തില്‍ അറിയിച്ചു. അറ്റകുറ്റപണികളുടെ കാലതാമസം ഒഴിവാക്കാനായി നടപടിക്രമങ്ങല്‍ ലഘൂകരിക്കാനുളള സര്‍ക്കാര്‍ നിര്‍ദ്ദേശം വകുപ്പിന് ലഭ്യമാകാന്‍ സാധ്യതയുളളതായി ഇ.ഇ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."