സര്‍ക്കാര്‍ കോളജില്‍ നഴ്‌സിങ് പഠിക്കാം; പ്രവേശനം പട്ടികവിഭാഗക്കാര്‍ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നഴ്‌സിങ് കോളജുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേക്കാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നു അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം.
പ്ലസ്ടുവിനു ശേഷം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍നിന്ന് എ.എന്‍.എം കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.dme.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ ഈ മാസം 25നു മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2528575.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."