ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍ ഇല്ലെന്ന് സ്ഥിരീകരണം
മാനന്തവാടി: ജില്ലയില്‍ ഡിഫ്തീരിയ ബാധിതര്‍ ഇല്ലെന്ന് സ്ഥീരീകരിച്ചു. ഇത് സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഡിഫ്തീരിയ ബാധിതര്‍ ഇല്ലെന്ന് സ്ഥീരീകരിച്ചത്. പുല്പള്ളി പഞ്ചായത്തിലെ ചെതലയത്ത് 28 കാരിക്കും എടവക പഞ്ചായത്തിലെ 34 കാരിക്കുമാണ് തൊണ്ടവേദനയടക്കമുള്ള ഡിഫ്തീരിയ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും രോഗികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം എടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ് ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
ഡിഫ്തീരിയ രോഗം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുള്ള കേസുകള്‍ ഒന്നും തന്നെ ജില്ലയില്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."