HOME
DETAILS

മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം 25ന്

  
backup
July 22 2016 | 18:07 PM

%e0%b4%ae%e0%b5%83%e0%b4%97%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

ജീവനക്കാരുടെ നിയമനം സംബന്ധിച്ച് തീരുമാനമായില്ല


സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്ക് കോമ്പൗണ്ടില്‍ നിര്‍മിച്ച ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഈമാസം 25ന് ഉദ്ഘാടനം ചെയ്യും.
വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ഈ മേഖലയിലെ പുതുസംരഭകര്‍ക്കും ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും മൃഗപരിപാലനത്തിലെ നൂതന മാര്‍ഗങ്ങളും സാങ്കേതിക വിദ്യയും പരിശീലിപ്പിക്കുന്നതിനായാണ് കേന്ദ്രം ആരംഭിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിലെയും മറ്റ് ഇതര വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ക്കും പരിശീലന കേന്ദ്രം ഉപകരാപ്രദമാകുവിധം ആധുനിക സൗകര്യങ്ങളോടുകൂടി 2014-15 വര്‍ഷത്തെ സംസ്ഥാന പദ്ധതിയിലുള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡൈനിങ് ഹാള്‍, ഓഫിസ്, ലൈബ്രറി, ഓഫിസേഴ്‌സ് റൂം, ടോയ്‌ലറ്റുകള്‍ എന്നിവയാണ് നിലവില്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവകൂടി നിര്‍മിക്കാനും തീരുമാനമുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.
25ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു കോന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
മികച്ച വനിതാക്ഷീര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ലില്ലി മാത്യു, നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എന്നിവരെ ഒ.ആര്‍ കേളു എം.എല്‍.എ ആദരിക്കും.
നിലവിലെ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശി, ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍, മില്‍മാ ചെയര്‍മാന്‍ പി.ടി ഗോപാലകുറുപ്പ് എന്നിവര്‍ സംസാരിക്കും. തിങ്കളാഴ്ച രണ്ട് മണിമുതല്‍ നടക്കുന്ന കാര്‍ഷിക സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ കേന്ദ്രത്തിലേക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ ഉദ്യേഗസ്ഥ പുനര്‍വ്യന്യാസം വഴി പരിശീലന കേന്ദ്രം പ്രവര്‍ത്തന നടത്താനാണ് വകുപ്പ് ഉദ്ധേശിക്കുന്നത്.
 ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം മൈക്ക് ഓപ്പറേറ്റര്‍, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ തുടങ്ങിയ ഏഴ് തസ്തികകളാണ് ഇവിടെ വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  24 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  32 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago