കൊട്ടിയൂര്‍ ദേവസ്വത്തിന് കോടികളുടെ നഷ്ടം
കൊട്ടിയൂര്‍: മഴക്കെടുതിയില്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് അഞ്ചുകോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്.
ഉരുള്‍പൊട്ടലില്‍ ബാവലി പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടര്‍ന്നാണ് ദേവസ്വത്തിന് കീഴിലെ അഞ്ച് ഏക്കറോളം സ്ഥലം പുഴയെടുക്കുകയും പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കോടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. ബാവലിപുഴ ഗതിമാറി ഇടവാവലിയിലൂടെയാണ് ഇപ്പോള്‍ ഒഴുകുന്നത്. ഇടവാവലിയിലുള്ള ഇരുമ്പ് പാലത്തിന്റെ അടിഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
വന്‍മരങ്ങള്‍ വന്നടിഞ്ഞ് ഇരുമ്പ് പാലങ്ങള്‍ക്കും മുകളില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയാണ്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കാലത്ത് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനായി സ്‌നാനഘട്ടത്തിന് സമീപം നിര്‍മിച്ച കെട്ടിടവും തകര്‍ന്നു.
ഉത്സവകാലത്ത് കുടിവെള്ളത്തിനായി നടുക്കുനിയില്‍ നിര്‍മ്മിച്ച കിണര്‍ മൂടിപോയ നിലയിലാണ്.
കനത്ത കുത്തൊഴുക്കില്‍ വന്‍മരങ്ങളും കൂറ്റന്‍ പാറകളും ബാവലിപ്പുഴയിലൂടെ ഒഴുകി മന്ദംചേരിയിലെ പാലത്തില്‍ വന്നിടിച്ചത് മൂലം പാലത്തിനും ബലക്ഷയം നേരിടുകയാണ്. അക്കരെ കൊട്ടിയൂരിലെയും ആയില്യാര്‍കാവിലെയും സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. കോടികളുടെ നഷ്ടങ്ങളുടെ കണക്ക് റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്കും ദേവസ്വം കമ്മീഷണര്‍ക്കും നല്‍കിയതായും ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഒ.വി രാജന്‍ പറഞ്ഞു. അടുത്ത ഉത്സവ കാലത്തിന് മുന്‍പ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."