പെരിങ്ങോം പൊലിസിന് ബിഗ് സല്യൂട്ട്
ചെറുപുഴ: ഒരു മാസം കൊണ്ട് പതിനഞ്ചോളം പിടികിട്ടാപ്പുള്ളികളെ പിടികൂടി മികവ് തെളിയിച്ച് പെരിങ്ങോം പൊലിസ്. കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ മാസം നടത്തിയ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എം. സജിത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ട് വര്‍ഷങ്ങളായി പൊലിസിനെയും കോടതിയെയും കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്ന 15ഓളം പിടികിട്ടാപ്പുള്ളികളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കളവുകേസുകളിലും ആയുധക്കടത്ത് കേസുകളിലും ആംസ് ആക്ട് കേസുകളിലും പീഡന കേസുകളിലും പെട്ടവരാണ് മിക്കവരും. പ്രതികളെ അന്വേഷിച്ച് നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണിവരെ പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എന്‍.പി കൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സനീഷ് കരിപ്പാല്‍, സതീശന്‍ പിലാത്തറ, ജിജോ മാട്ടൂല്‍ എന്നിവരുടെ പരിശ്രമങ്ങളാണ് പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ സഹായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."