HOME
DETAILS

'ലോക്ക്ഡൗണിനിടെ മരിച്ചവരെ കുറിച്ച ഡാറ്റയില്ല, അതിനാല്‍ നഷ്ടപരിഹാരവുമില്ല'- കുടിയേറ്റ തൊഴിലാളികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കേന്ദ്രം

  
backup
September 15 2020 | 06:09 AM

national-no-data-on-migrant-deaths-so-no-compensation-says-government


ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടെ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കൈവശമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യമുയരുന്നില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലെത്താനുള്ള യാത്രക്കിടയില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയോ എന്ന ചോദ്യത്തിനാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിചിത്രമായ മറുപടി നല്‍കിയത്. ലോക്സഭയില്‍ സര്‍ക്കാര്‍ രേഖ മൂലം നല്‍കിയ മറുപടി കടുത്ത വിമര്‍ശത്തിന് ഇടയാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു കോടിയിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായി തൊഴില്‍ മന്ത്രാലയം സമ്മതിച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ ഡാറ്റ കൈവശമുണ്ടോ, നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ച തൊഴിലാളികളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ, ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയോ എന്ന ചോദ്യങ്ങള്‍ക്ക് ഡാറ്റ കൈവശമില്ലെന്ന മറുപടിയാണ് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ നല്‍കിയത്.

കേന്ദ്ര നിലപാടിനെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്ദ്രം കണക്കാക്കിയില്ലെന്നു വെച്ച് മരണങ്ങള്‍ നടന്നിട്ടില്ലെന്നാണോ എന്ന് രാഹുല്‍ ചോദിച്ചു.

ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപെട്ടതിനെ തുടര്‍ന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലേക്ക് മടങ്ങിയത്. നൂറു കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച പലരും കുഴഞ്ഞു വീണു മരിച്ച സാഹചര്യവുമുണ്ടായി. ട്രെയിന്‍ തട്ടിയും യാത്രക്കിടയില്‍ വണ്ടി ഇടിച്ചും നിരവധി പേര്‍ മരിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒടുവില്‍ ശ്രമിക് ട്രെയിനുകള്‍ അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago