എഫ്.സി തൃശൂരിന്റെ മത്സരങ്ങള്‍ റദ്ദാക്കി
കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍നിന്ന് പിന്മാറിയ എഫ്.സി തൃശൂരിന്റെ ഇനി നടക്കാനുള്ള എല്ലാ മത്സരങ്ങളും റദ്ദാക്കിയതായി കേരള ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ലീഗില്‍ രണ്ടണ്ട് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു എഫ്.സി തൃശൂര്‍ ലീഗില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
സെമിയില്‍ എത്താന്‍ സജീവ സാധ്യത ഉണ്ട@ായിരുന്നിട്ടും കേരള ഫുട്ബോള്‍ അസോസിയേഷന്റെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു എഫ്.സി തൃശൂരിന്റെ പിന്മാറ്റം.
ഇതുവരെ എഫ്.സി തൃശൂര്‍ കളിച്ച എല്ലാ മത്സരങ്ങളുടെയും ഫലങ്ങള്‍ റദ്ദാക്കുമെന്നും കെ.എഫ്.എ അറിയിച്ചു. അസോസിയേഷന് ആവുന്ന വിധത്തില്‍ എഫ്.സി തൃശൂരിനെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചു എന്നും എന്നാല്‍ അതിന് ക്ലബ് വഴങ്ങിയില്ലെന്നും കെ.എഫ്.എ അറിയിച്ചു. ലീഗില്‍നിന്ന് പിന്മാറിയതിന് എഫ്.സി തൃശൂരിനെതിരേ നടപടി ഉണ്ട@ാകുമെന്നും കെ.എഫ്.എ അറിയിച്ചു.
എഫ്.സി തൃശൂരിന്റെ പിന്മാറ്റത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എ ചാംപ്യന്മാരാകുമെന്ന് ഉറപ്പായി. ഇന്ത്യന്‍ നേവിയോ, എഫ്.സി കൊച്ചിയോ ആകും രണ്ട@ാം സെമി ഫൈനല്‍ സ്ഥാനം ഗ്രൂപ്പില്‍നിന്ന് കരസ്ഥമാക്കുക. പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സാറ്റ് തിരൂര്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."