അഴഗിരിയുടെ റാലിതടയാന്‍ ഡി.എം.കെ
ചെന്നൈ: ഈ മാസം അഞ്ചിന് എം.കെ അഴഗിരി നടത്തുമെന്ന് പ്രഖ്യാപിച്ച മഹാറാലി തടയാന്‍ ഡി.എം.കെയും എം.കെ സ്റ്റാലിനും ഒരുങ്ങുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രണ്ട് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി തിരിച്ചെടുത്തു. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ അഴഗിരിക്കൊപ്പം ചേരാനുള്ള വഴിയടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മുന്‍മന്ത്രി വി. മുല്ലൈവേന്ദന്‍, മുന്‍ എം.എല്‍.എ നെല്ലൈ വി.കറുപ്പസാമി പാണ്ഡ്യന്‍ എന്നിവര്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നു.
സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാമെന്ന നിലപാടെടുത്തെങ്കിലും അഴഗിരിക്കുമുന്‍പില്‍ വാതില്‍ തുറക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഡി.എം.കെ. അഴഗിരി സ്വാധീനിക്കാന്‍ സാധ്യതയുള്ള നേതാക്കളെയെല്ലാം പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താനുള്ള നീക്കവും ഡി.എം.കെ ശക്തമാക്കിയിട്ടുണ്ട്.
ധര്‍മപുരി ജില്ലയിലെ കരുത്തനായ നേതാവായ മുല്ലൈവേന്ദന്‍ 2015ലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താകുന്നത്. തിരുനെല്‍വേലിയില്‍ സ്വാധീനമുള്ള നേതാവാണ് കറുപ്പസാമി പാണ്ഡ്യന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."