സഊദി അതിർത്തികൾ ഭാഗികമായി തുറന്നു; ഇന്ത്യയിൽ നിന്നുള്ള സർവീസ് ധാരണയായില്ല
ജിദ്ദ: കൊവിഡ് പ്രതിസന്ധിയെ തുട൪ന്ന് അടച്ചിട്ട സഊദി അതിർത്തികൾ ചൊവ്വാഴ്ച പുല൪ച്ചെ ആറു മുതൽ ഭാഗികമായി തുറന്നു. രാജ്യത്തേക്കു പ്രവേശിക്കുന്നവ൪ യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അതേ സമയം സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഇവിടെയുള്ള പ്രവാസികൾക്കും മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. നിബന്ധനകളോടെയാണ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം. ജനുവരി ഒന്നിന് ശേഷമാണ് എല്ലാ അതിര്‍ത്തുകളും തുറന്ന് മുഴുവന്‍ വിദേശ സര്‍വീസുകളും സാധാരണനിലയിലാവുക.
സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, കായിക താരങ്ങള്‍ രോഗികള്‍, ആശ്രിത വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാനും തിരിച്ചു വരാനും എപ്പോഴും അനുമതിയുണ്ടാകും.
ജനുവരി ഒന്നിന് ശേഷമാണ് സര്‍വീസുകള്‍ സാധാരണ രീതിയിലാവുക. അന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള പ്രോട്ടോകോള്‍ ഡിസംബര്‍ ആദ്യ വാരം പ്രഖ്യാപിക്കും. പ്രവാസികളുടെ രാജ്യത്തെ കൊവിഡ് സ്ഥിതി പരിശോധിച്ചാകും അനുമതി നല്‍കുക.
അതേ സമയം ഇന്ത്യക്കാരായ വിദേശികൾ എങ്ങനെ സഊദിയിലെത്തുമെന്നതിനെ കുറിച്ച് ധാരണയായില്ല. വിമാന സർവീസുകൾക്കനുസരിച്ച് മാത്രമേ സഊദിയിൽ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും യാത്ര സാധ്യമാകൂവെന്ന് സഊദി എയർലൈൻസ് അറിയിച്ചു. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണെന്നും സഊദി എയർലൈൻസ് അധികൃതർ പറഞ്ഞു.
സഊദിയിലെത്തുന്നവർ എയർപോർട്ടിൽ പ്രത്യേക ഫോം ഫിൽ ചെയ്തു നൽകണം. ശേഷം ഏഴു ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. സഊദിയിലെത്തി എട്ട് മണിക്കൂറിനകം തതമ്മൻ, തവക്കൽനാ ആപുകൾ മൊബൈലുകളിൽ ഡൗൺലോഡ് ചെയ്ത് താമസ സ്ഥലം രജിസ്റ്റർ ചെയ്യണം. കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ 937 നമ്പറിൽ വിളിച്ച് അറിയിക്കണം. ഇതാണ് സഊദി
എയർലൈൻസ് അതിന്റെ വെബ്‌സൈറ്റിൽ നൽകിയ വിശദീകരണം. ഇന്ത്യയടക്കം 30 രാജ്യങ്ങളുടെ കോവിഡ് വ്യവസ്ഥകളും ചേർത്തിട്ടുണ്ട്.
അതിനിടെ വിദേശത്ത് നിന്ന് സഊദിയിലേക്ക് നിലവിലെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. വിവിധ ട്രാവൽ ഏജൻസികൾ ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ചില ഏജൻസികൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി.
സഊദി, ഇന്ത്യൻ സർക്കാറുകളുടെ അനുമതി ലഭിച്ചാൽ മാത്രമേ ചാർട്ടേഡ് വിമാനങ്ങൾക്ക് സർവീസ് നടത്താനാവുകയുള്ളൂ. ഇതിനുള്ള വഴികളാണ് ട്രാവൽ ഏജൻസികൾ അന്വേഷിക്കുന്നത്. അതേ സമയം സഊദിയിലേക്കുള്ള വിമാന സർവീസുകളെ കുറിച്ച് സഊദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഇന്ത്യക്കാർക്ക് ജനുവരി വരെ സഊദിയിൽനിന്ന് നാട്ടിലെത്താൻ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾ തന്നെ ഉപയോഗിക്കേണ്ടിവരും. ജനുവരിയോടെ നിലവിലെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തി അതിർത്തികൾ പൂർണതോതിൽ തുറക്കുമെന്നാണ് സഊദി അറേബ്യ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഉംറ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഏജന്‍സികള്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഉംറ തുടങ്ങുന്ന തിയതിയും മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."