HOME
DETAILS
MAL
പോസ്റ്റ് പെയ്മെന്റ് ബാങ്കിങ് പദ്ധതിക്ക് തുടക്കമായി
backup
September 01 2018 | 21:09 PM
ന്യൂഡല്‍ഹി: പോസ്റ്റ്മാന് ഇനി കത്തുകള്‍ മാത്രമല്ല ബാങ്കിങ് സൗകര്യവും ചെയ്യും. ഉപഭോക്താവിന്റെ വീട്ടുപടിയില്‍ ബാങ്കിങ് സൗകര്യം എത്തിക്കുകയെന്നതും ഇതോടെ യാഥാര്‍ഥ്യമാകും.
പോസ്റ്റ് പെയ്മെന്റ് ബാങ്കിങ്(ഐ.പി.പി.ബി) എന്ന പേരിലുള്ള പുതിയ പദ്ധതി ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ സൗകര്യത്തിനായി രാജ്യത്താകമാനം 650 ശാഖകളും 3250 ആക്സസ് പോയിന്റുകളും ഉണ്ടാകും. ഓരോ വ്യക്തികള്‍ക്കും ബാങ്കിങ് സൗകര്യം അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡിസംബര്‍ 31നകം രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫിസുകളുമായി ഐ.പി.പി.ബി ബന്ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."