കുറ്റവാളികളെ എത്രകാലം സംരക്ഷിക്കും; മുഖ്യമന്ത്രി സങ്കല്‍പ്പലോകത്തിലെന്നും ചെന്നിത്തല
തിരുവനന്തപുരം: സാങ്കല്‍പ്പിക കഥയാണെന്ന് പറഞ്ഞ് കുറ്റവാളികള്‍ക്ക് മുഖ്യമന്ത്രി എത്രനാള്‍ സംരക്ഷണം ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സങ്കല്‍പ്പ കഥയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്താണുള്ളത് .ജലീലിനെ ഇഡി ചോദ്യം ചെയ്തത് മുഖ്യമന്ത്രി നിസാര വത്കരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട മന്ത്രി പ്രൊട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുറ്റകൃത്യം ചെയ്തിട്ടും മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം സംസ്ഥാനത്തെ ജനങ്ങള്‍ ഗൗരവത്തോടെ
ലൈഫ് മിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു. മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് മന്ത്രി പത്‌നി ലോക്കര്‍ തുറന്ന് എല്ലാം മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.ഒരു പവന്റെ മാല തൂക്കാനാണോ മന്ത്രി പത്‌നി ബാങ്കില്‍ പോയതെന്നും ചെന്നിത്തല ചോദിച്ചു.
ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന മന്ത്രിയുടെ ഭാര്യക്ക് ലോക്കര്‍ ഉണ്ടെന്നുളളതില്‍ എന്താണ് ആശ്ചര്യമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കൊവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം എടുത്ത ശേഷം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടയാള്‍ ലോക്കര്‍ തുറക്കേണ്ട എന്താവശ്യമാണ് ഉണ്ടായത് എന്നതാണ് അതിശയകരം.
ആരോപണം ഉയരുമ്പോള്‍ അന്വേഷിച്ച് നിജസ്ഥിതി വെളിപ്പെടുത്തേണ്ട മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിചാരുകയാണ്. പ്രതിപക്ഷത്തിനു നേരെയും മാധ്യമങ്ങള്‍ക്കു നേരെയും മുഖ്യമന്ത്രി നടത്തുന്ന ശകാരവര്‍ഷം ജനങ്ങള്‍ വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."