ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും രാഷ്ട്രീയ'ക്കളി'കള്‍ക്കു നേരെ ഫേസ്ബുക്ക് കണ്ണടച്ചു-റിപ്പോര്‍ട്ട്
ജനീവ: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പെടെ ലോകമെങ്ങുമുള്ള രാഷ്ട്രീയക്കളികള്‍ക്കു നേരെ ഫേസ്ബുക്ക് കണ്ണടച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഡാറ്റ സയന്റിസ്റ്റ് സോഫിയ ഷാങ്ങിന്റെ ഇന്റേണല്‍ മെമോയെ അടിസ്ഥാനമാക്കിയുതാണ് റിപ്പോര്‍ട്ട്. ഈയിടെ ഫേസ്ബുക്ക് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ നിരവധി സിനിമാ താരങ്ങള്‍ വരെ ഉള്‍പെടുന്ന ഒരു വലിയ സങ്കീര്‍ണമായ നെറ്റവര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതായും താന്‍ അത് നീക്കം ചെയ്യാന്‍ ശ്രമിച്ചതായും അവരുടെ കുറിപ്പില്‍ പറയുന്നു. നെറ്റവര്‍ക്ക് നിര്‍ത്തലാക്കി. എന്നാല്‍ ഇക്കാര്യം വെളിപെടുത്തിയില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാനും ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോം രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളും മറ്റു രാഷ്ട്രീയക്കാരും ദുരുപയോഗം ചെയ്തതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കമ്പനി അമാന്തം കാണിച്ചതായും തന്റെ കുറിപ്പില്‍ അവര്‍ ആരോപിക്കുന്നു. ഫേസ്ബുക്കിലെ തന്റെ മൂന്നു വര്‍ഷത്തെ തൊഴില്‍ ജീവിതത്തിനിടെ രാഷ്ട്രീയക്കാരും മറ്റും തങ്ങളുടെ സ്വകാര്യ ലാഭത്തിനായി ഈ പ്ലാറ്റഫോമിനെ ദുരുപയോഗം ചെയ്തത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു.
Facebook Turning Blind Eye to Political Abuse Globally: Report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."