കള്ളത്തോക്കും തിരകളുമായി മധ്യവയ്‌സകന്‍ അറസ്റ്റില്‍
മുള്ളേരിയ: ലൈസന്‍സില്ലാത്ത തോക്കും തിരയുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളച്ചേരി പയറടുക്കത്തെ ശ്രീധരനാ(46)ണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആദൂര്‍ ചെക്ക് പോസ്റ്റിനു സമീപം കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ വി.വി പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ സുള്ള്യ ഭാഗത്തുനിന്നു വന്ന മാരുതി 800കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്‍സീറ്റിന്റെ അടിയില്‍ തോക്കിന്റെ ഉറ കണ്ടെത്തിയത്.
പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ നാടന്‍ തോക്കും ഏഴു തിരകളും കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതിയെയും കാറും തോക്കും തിരകളും ആദൂര്‍ പൊലിസിനു കൈമാറി.
2011ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി വീട്ടുവരാന്തയില്‍ വിശ്രമിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനായ രവീന്ദ്രനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീധരനെന്നും എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നുവെന്നും അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ആംമ്‌സ് ആക്ട് പ്രകാരം കേസെടുത്തതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."