HOME
DETAILS
MAL
ആന്ധ്ര-കര്‍ണാടക മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
backup
September 01 2018 | 21:09 PM
അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനായി പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഹൈദരാബാദില്‍ കൂടിക്കാഴ്ച നടത്തി.
ബി.ജെ.പിയെയും എന്‍.ഡി.എയെയും ഭരണത്തില്‍നിന്ന് അകറ്റാന്‍ പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കേണ്ടതുണ്ടെന്ന് ചര്‍ച്ചക്കു ശേഷം ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗദ്യോഗികമായിരുന്നുവെന്നും താമസിയാതെ ഗൗരവമാര്‍ന്ന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."