HOME
DETAILS
MAL
കിഴക്കൻ പ്രവിശ്യ കെഎംസിസി പതിനൊന്നാമത് ചാർട്ടേഡ് വിമാനം യാത്ര തിരിച്ചു
backup
September 15 2020 | 12:09 PM
ദമാം: സഊദി കിഴക്കൻ പ്രവിശ്യയിൽ നിന്ന് കെഎംസിസിയുടെ പതിനൊന്നാമത് ചാർട്ടേർഡ് വിമാനം യാത്ര തിരിച്ചു. 170 യാത്രക്കാരുമായി ദമാമിൽ നിന്നും കൊച്ചിയിലേക്കാണ് ഇന്നത്തെ വിമാനം യാത്രയായത്. സ്വകാര്യ ട്രാവൽസിന്റെ സഹകരണത്തോടെ ചാർട്ടർ ചെയ്ത വിമാനത്തിൽ പോകുന്നവർക്ക് സഹായകമായി ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് ഹുസൈൻ, ഫ്ലൈ സെഡ് ട്രാവൽസ് എം ഡി അബു ജിർഫാസ് മൗലവി, ജൗഹർ കുനിയിൽ, മുഹമ്മദ് കരിങ്കപ്പാറ, അനസ് പട്ടാമ്പി എന്നിവർ രംഗത്തുണ്ടായിരുന്നു.
പ്രവിശ്യ യിലെ വിവിധ സെൻട്രൽ, ജില്ലാ കമ്മിറ്റികളുട പിന്തുണയോടെ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഷെരീഫ് സി. പി., മാമു നിസാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ചാർട്ടർ വിമാനം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."