അങ്കമാലിയില്‍ വിനോദയാത്ര കഴിഞ്ഞെത്തിയവര്‍ക്ക് ഭക്ഷ്യ വിഷ ബാധ; ഒരാള്‍ മരിച്ചു
അങ്കമാലി: അങ്കമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വിനോദയാത്രപോയി തിരികെയെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ക്ഷ്യവിഷബാധയേറ്റത്. ഇതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയായിരുന്നു. 13 പേര്‍ ആശുപത്രിയിലാണ്. നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയില്‍ കരാര്‍ ജീവനക്കാരനായ നായത്തോട് നമ്പ്യാരത്തുപറമ്പില്‍ പരമേശ്വരന്റെ മകന്‍ എന്‍.പി.അനില്‍കുമാറാണ് (31) മരിച്ചത്.
ഇടുക്കി രാമക്കല്‍മേടില്‍ വിനോദയാത്രപോയി തിരികെയെത്തിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, ഛര്‍ദി എന്നിവ കലശലായതിനെതുടര്‍ന്നാണ് അനില്‍കുമാര്‍ മരിച്ചത്. മുപ്പതോളം സുഹൃത്തുക്കള്‍ കഴിഞ്ഞ ശനിയാഴ്ചയാണു ടൂര്‍ പോയത്. അത്താണിയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച രാത്രിയില്‍ ഇവര്‍ ഭക്ഷണം തയാറാക്കി. ശനിയാഴ്ച ആറു മണിയോടെ ഇടുക്കിയിലേക്കു പോയി. ചോറ്, മാങ്ങാക്കറി, ബീഫ്, സാലഡ്, സ്റ്റ്യു എന്നിവയാണ് കൊണ്ടുപോയത്. രാവിലെ അപ്പവും ഉച്ചയ്ക്ക് ചോറും ബീഫും മാങ്ങാക്കറിയുമാണ് കഴിച്ചത്.രാമക്കല്‍മേടില്‍ നിന്ന് തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ വയറിന് അസ്വസ്ഥത തുടങ്ങിയിരുന്നു.
തിരികെ പോരുന്നതിനിടെ സംഘത്തിലെ അംഗങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ പലപ്രാവശ്യം വാഹനം നിര്‍ത്തി ബാത്ത്‌റൂമില്‍ പോയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തിരികെയെത്തിയത്. വയറിളക്കവും ഛര്‍ദിയും കലശലായതിനാല്‍ ഞായറാഴ്ച ഉച്ചയോടെയാണ് അനില്‍കുമാറിനെ എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനില്‍കുമാറിനു മാത്രമേ ഛര്‍ദി ഉണ്ടായിരുന്നുള്ളു. അനില്‍കുമാറിനെ അങ്കമാലിയില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരണം. മൃതദേഹം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അനിലിന്റെ വിവാഹം കഴിഞ്ഞിട്ട് നാലു മാസമേ ആയിട്ടുള്ളു. ഭാര്യ: അഞ്ജിത. നായത്തോട് ആലക്കല്‍ അജിത്ത് (22) , പൂപ്പത്ത് ജിതിന്‍ (29), അറയ്ക്കല്‍ വിനീഷ് (33), മൂത്താട്ടുപറമ്പില്‍ ഷാന്‍ (32) , നായത്തോട് മൂത്താട്ടുപറമ്പില്‍ സുജിത്ത് (25), പാലമറ്റം വിഷ്ണു ജനാര്‍ദനന്‍ (27), കാവുങ്കല്‍ അതുല്‍ (24), കുന്നുംപുറത്ത് വിഷ്ണു (40), നമ്പ്യാരത്തുപറമ്പില്‍ ഡിപിന്‍ (37), പെരുംകുളം അനീഷ് (28), മനമേല്‍ ലാലു (26), കവരപ്പറമ്പ് മേനാച്ചേരി ജോമോന്‍ (30) എന്നിവരാണ് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."