HOME
DETAILS
MAL
വീണ്ടും തുണച്ച് മുഖ്യമന്ത്രി: പകയുള്ളവര്‍ ജലീലിനെ തോജോവധം ചെയ്യുന്നു
backup
September 15 2020 | 14:09 PM
തിരുവനന്തപുരം: കെ.ടി ജലീലിനെ പൂര്‍ണമായും പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി. എന്ത് ആക്ഷേപമാണ് ജലീലിനെതിരേയുള്ളത്. ജലീല്‍ തെറ്റുകാരനല്ല. അദ്ദേഹം അങ്ങോട്ടുപോയി ആരെയും ബന്ധപ്പെട്ടിട്ടില്ല. ഇങ്ങോട്ടു സഹായം തേടിയപ്പോള്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ വേണ്ടതു ചെയ്തുകൊടുത്തു.
ഇ.ഡി ചോദ്യം ചെയ്തത് വലിയ സംഭവമല്ല. അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി ലഭിച്ചാല്‍ അവരത് പരിശോധിക്കും. സ്വാഭാവികമായ നടപടിയാണത്. ജലീല്‍ തെറ്റുകാരനല്ല. മുസ്‌ലിം ലീഗിനും ബി.ജെ.പിക്കും ഒരുമിച്ച് നീങ്ങാന്‍ ഒരു കഥയുണ്ടാക്കി. പിന്നീട് പുകമറ സൃഷ്ടിച്ച് തെരുവിലിറങ്ങുന്നു. ആരോപണമുന്നയിച്ച് നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. പകയുള്ളവര്‍ ജലീലിനെ തോജോവധം ചെയ്യുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."