HOME
DETAILS

ഡല്‍ഹി വംശഹത്യ: പൊലിസ് അന്വേഷണം പക്ഷപാതപരം; പുനരന്വേഷണം ആവശ്യപ്പെട്ട് 9 മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍

  
backup
September 15 2020 | 16:09 PM

delhi-blast-issue-letter-in-former-ips-officers2020

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ പൊലിസ് നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ എസ്.എന്‍ ശ്രീവാസ്തവയ്ക്ക് ഒന്‍പത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്.
റോ മുന്‍ മേധാവി എ.എസ് ദുലാത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മുന്‍ ഡയരക്ടര്‍ ജനറല്‍ ശാഫി ആലം, പഞ്ചാബ് മുന്‍ ഡി.ജി.പി മൊഹീന്ദര്‍ ഔലാഖ്, സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ കെ.സലീം അലി, ഉത്തരാഖണ്ഡ് മുന്‍ ഡി.ജി.പി അലോക് ബി. ലാല്‍, ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയരക്ടര്‍ അമിതാബ് മാത്തൂര്‍, സിക്കിം മുന്‍ ഡി.ജി.പി അവിനാഷ് മൊഹാനാനയ്, ഗുജറാത്ത് മുന്‍ ഡി.ജി.പി പി.ജി.ജെ നമ്പൂതിരി, പശ്ചിമബംഗാള്‍ ഇന്റലിജന്‍സ് മുന്‍ ഡി.ജി.പി എ.കെ സാമന്ദ എന്നിവരാണ് കത്തെഴുതിയിരിക്കുന്നത്.

വംശഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച രേഖകളും അന്വേഷണങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന സര്‍വിസിലിരിക്കുന്നവരും വിരമിച്ചവരുമായ എല്ലാ പൊലിസുകാരിലും ഇത് വേദനയുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. വംശഹത്യയുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതില്‍ നീരസം പ്രകടിപ്പിച്ച് പൊലിസ് കമ്മിഷണര്‍മാരില്‍ ഒരാള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു.
പൊലിസ് നേതൃത്വത്തില്‍ നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ പ്രതിചേര്‍ത്തതും തെറ്റായ നടപടിയാണെന്ന് കത്തില്‍ പറയുന്നു. ഭരണഘടന നല്‍കുന്ന മൗലികാവകാശമായ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും നടപ്പാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. പക്ഷപാതപരമായ അന്വേഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago